അഞ്ഞൂര് പുല്ലാംവളപ്പ് ക്ഷേത്രം റോഡരികിലെ തോട്ടിലേക്ക് ടോറസ് ലോറി മറിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം. ക്ഷേത്രം റോഡ് നവീകരണത്തിനായി ക്വാറി വേസ്റ്റുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പ്രധാന റോഡില്‍ നിന്ന് ക്ഷേത്രം റോഡിലേക്ക് ബാക്ക് എടുത്ത് വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ പെരുന്തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.



