26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam യുദ്ധത്തിനെതിരെ ജനമനസാക്ഷിയെ ഉണര്‍ത്താന്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനുമായി കുന്നംകുളം നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകര്‍

യുദ്ധത്തിനെതിരെ ജനമനസാക്ഷിയെ ഉണര്‍ത്താന്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനുമായി കുന്നംകുളം നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകര്‍

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി യുദ്ധത്തിനെതിരെ ജനമനസാക്ഷിയെ ഉണര്‍ത്താന്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനുമായി കുന്നംകുളം നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകര്‍. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വണ്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി അജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ ജോണ്‍, ആര്‍ഷാ ജിജു , നഗരസഭ സെക്രട്ടറി കെ കെ മനോജ്, സി.ഡി.എസ്. 2 ചെയര്‍പേഴ്‌സണ്‍ കെ.യു.ആനി , സി.ഡി.എസ് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നിരവധി പേര്‍ തങ്ങളുടെ ഒപ്പിലൂടെ യുദ്ധവിരുദ്ധ സന്ദേശം പകരുന്ന ക്യാമ്പയിനില്‍ പങ്കാളികളായി.

ADVERTISEMENT
error: Content is protected !!