ദേശീയ യോഗ താരവും വടക്കാഞ്ചേരി ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അര്‍ജ്ജുനന് പൊതുവിദ്യഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീം തൃശ്ശൂര്‍ ജില്ല നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപന കര്‍മ്മം നടന്നു. പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. വടക്കാഞ്ചേരി എം.എല്‍.എ സേവിയര്‍ ചിറ്റിലപ്പിള്ളി ശിലാസ്ഥാപന ചടങ്ങ് നിര്‍വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കായിക മത്സരത്തില്‍ വിജയികളായ ഭവനരഹിതരായ കായിക പ്രതിഭകള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
Home Bureaus Erumapetty ദേശീയ യോഗ താരം അര്‍ജ്ജുനന് എന്‍ എസ് എസ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപന കര്‍മ്മം...



