24.5 C
Kunnamkulam
Monday, August 3, 2026
Home CCTV Desk വനിതാ ജനപ്രതിനിധികളേയും സിഡിഎസ് അധ്യക്ഷരേയും ആദരിച്ചു

വനിതാ ജനപ്രതിനിധികളേയും സിഡിഎസ് അധ്യക്ഷരേയും ആദരിച്ചു

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേഖലയിലെ വനിതാ ജനപ്രതിനിധികളെയും സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരെയും ആദരിച്ചു. സി.വി. ഹാളില്‍ നടന്ന ചടങ്ങ് എ.സി. മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിവിധ പഞ്ചായത്തുകളിലെ വനിതാ പ്രസിഡന്റുമാര്‍, നഗരസഭാ അധ്യക്ഷര്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ ഉള്‍പ്പെടെ 63 പേരെയാണ് ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചത്.

മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് പുഷ്പ ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷീജ പ്രശാന്ത് മുഖ്യാതിഥിയായി. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മ്മന്‍ എന്നിവര്‍ക്ക് എം.എല്‍.എ. പൊന്നാട അണിയിച്ചു.ചടങ്ങില്‍ മഹിളാ അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സീത രവീന്ദ്രന്‍, ഏരിയ സെക്രട്ടറി പത്മം വേണുഗോപാല്‍, ആന്‍സി വില്യംസ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!