24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും വടക്കേക്കാട് ഗ്രാപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഗ്ലോക്കോമ വാരാചരണത്തിനോട് അനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ഹാളില്‍ വെച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സീജ മൊയ്ദുണ്ണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ ബിനോജ്, വാര്‍ഡ് മെമ്പര്‍മാരായ അബ്ദുള്‍ റഷീദ്, ആര്‍. എം ബക്കര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ജി അശോകന്‍, ഓപ്‌റ്റോമെട്രിസ്‌റ് നീതു. പി. പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത കര്‍മ സേനക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും വേണ്ടി നടത്തിയ ക്യാമ്പില്‍ 52 ഓളം പേര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!