31.2 C
Kunnamkulam
Monday, November 23, 2026
Home Bureaus Punnayurkulam ചെണ്ടമേളത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രീലത ജില്ലാതലത്തിലേക്ക്

ചെണ്ടമേളത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രീലത ജില്ലാതലത്തിലേക്ക്

4

ചെണ്ടമേളത്തില്‍ പെണ്‍കരുത്ത്..ജില്ലാതലത്തിലേക്ക് ശ്രീലത..കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ മേളയില്‍ ചെണ്ടമേളത്തില്‍ മികവ് തെളിയിച്ച് ചൊവ്വന്നൂര്‍ സെന്റ് മേരീസ് ജി.എച്ച്.എസ്.എസ്. പത്താം ക്ലാസ് വിദ്യാര്‍ഥിനി ശ്രീലത. കുന്നംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ ആറുപേരാണ് മാറ്റുരച്ചത്. വാശിയേറിയ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ശ്രീലത ജില്ലാതലത്തിലേക്ക് മുന്നേറിയത്. വെള്ളിത്തിരുത്തി ഉണ്ണിനായരുടെ പേരക്കുട്ടിയായ ശ്രീലത, വെള്ളിത്തിരുത്തി ആദ്യ വിസ്മയ വാദ്യ വിദ്യാലയത്തില്‍ വിനീതിന്റെ ശിക്ഷണത്തിലാണ് ചെണ്ടമേളം അഭ്യസിക്കുന്നത്. കഴിഞ്ഞ തവണ ഉപജില്ലാ മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ജില്ലാതലത്തിലേക്ക് യോഗ്യത നേടാനായിരുന്നില്ല. ഇത്തവണ മികച്ച പ്രകടനത്തിലൂടെ ജില്ലാതലത്തിലേക്ക് കടന്ന ശ്രീലത, വാദ്യകലാ രംഗത്തെ പെണ്‍സാന്നിധ്യത്തിന്റെ ശ്രദ്ധേയമായ പ്രതീക്ഷയായാണ് മാറിയത്.

 

ADVERTISEMENT
error: Content is protected !!