31.2 C
Kunnamkulam
Monday, November 23, 2026
Home Bureaus Kunnamkulam കുന്നംകുളം പ്രസ്‌ക്ലബിന് പുതിയ സാരഥികള്‍

കുന്നംകുളം പ്രസ്‌ക്ലബിന് പുതിയ സാരഥികള്‍

0

കുന്നംകുളം പ്രസ്‌ക്ലബിന്റെ വാര്‍ഷിക പൊതുയോഗം നടന്നു. സിസിടിവി റിപ്പോര്‍ട്ടര്‍ ജോസ് മാളിയേക്കല്‍ പ്രസിഡന്റായി പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡണ്ട് ജിജോ തരകന്‍ അധ്യക്ഷനായി. സെക്രട്ടറി എം.എം. മുഹമ്മദ് അജ്മല്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ പി.എസ്. ടോണി വരവ് – ചെലവ് കണക്കും, ഓഡിറ്റര്‍ രവീന്ദ്രനാഥ് കൂനത്ത് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സി.എഫ്.ബെന്നി, സുധീഷ് മേക്കാട്ടില്‍, സി.ഗീരീഷ് കുമാര്‍, മുകേഷ് കൊങ്ങണൂര്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ ഭാരവാഹികളായി ജോസ് മാളിയേക്കല്‍ (പ്രസിഡണ്ട്) മഹേഷ് തിരുത്തിക്കാട് ( സെക്രട്ടറി) കെ. എ. വാസു ( ട്രഷറര്‍)ജയപ്രകാശ് ഇലവന്ത്ര (വൈസ് പ്രസിഡണ്ട്) ടി. ആര്‍. ലൈജേഷ് (ജോ. സെക്രട്ടറി) ജോജി വര്‍ഗ്ഗീസ്, എം. ബിജുബാല്‍ (നിര്‍വ്വാഹക സമിതി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു. സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, മുഹമ്മദ് അജ്മലില്‍ നിന്ന് മിനുട്ട്‌സ് ബുക്കും, ട്രഷറര്‍ കെ. എ. വാസു, പി. എസ്. ടോണിയില്‍ നിന്ന് കണക്ക് പുസ്തകവും ഏറ്റുവാങ്ങി. മുഹമ്മദ് അജ്മല്‍ സ്വാഗതവും, മഹേഷ് തിരുത്തിക്കാട് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!