26.3 C
Kunnamkulam
Saturday, November 21, 2026
Home Bureaus Punnayurkulam പുഞ്ചകൃഷിക്കൊരുങ്ങി പുന്നയൂർക്കുളം പരൂർ പടവ്; കൗതുകക്കാഴ്ചയൊരുക്കി കൊക്കുകളുടെ പട

പുഞ്ചകൃഷിക്കൊരുങ്ങി പുന്നയൂർക്കുളം പരൂർ പടവ്; കൗതുകക്കാഴ്ചയൊരുക്കി കൊക്കുകളുടെ പട

17

പുഞ്ചകൃഷിക്കായി നിലമൊരുക്കുന്ന പുന്നയൂര്‍ക്കുളം പരൂര്‍ കോള്‍പടവില്‍ ട്രാക്ടറിന് പിന്നാലെ കൂട്ടമായെത്തുന്ന കൊക്കുകള്‍ കൗതുകക്കാഴ്ചയാകുന്നു. നിലമുഴുതുമ്പോള്‍ ഇളകിമറിയുന്ന ചളിവെള്ളത്തില്‍ നിന്ന് ചെറുമീനുകളെ പിടിക്കാനാണ് കൊക്കുകള്‍ കൂട്ടത്തോടെ എത്തുന്നത്. പുഞ്ചകൃഷിയുടെ മുന്നോടിയായി നിലമുഴുതല്‍ ആരംഭിച്ചു. ഉയര്‍ന്ന ഭാഗങ്ങളില്‍ ഞാറ്റടി തയ്യാറാക്കുകയും വെള്ളം വറ്റിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാക്കുകയും ചെയ്തു. നവംബര്‍ അവസാനത്തോടെ ഞാറുനടീല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. വെള്ളക്കൊക്കുകള്‍ ഉള്‍പ്പെടെ വിവിധയിനം പക്ഷികളുടെ സാന്നിധ്യം ഗ്രാമീണ കാര്‍ഷികമേഖലയ്ക്ക് വേറിട്ട ഭംഗി പകരുകയാണ്.

ADVERTISEMENT
error: Content is protected !!