26.3 C
Kunnamkulam
Saturday, November 21, 2026
Home Bureaus Kunnamkulam 46-ാമത് നാഷണല്‍ വെറ്ററന്‍സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജനുവരി 7 മുതല്‍ 10 വരെ

46-ാമത് നാഷണല്‍ വെറ്ററന്‍സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജനുവരി 7 മുതല്‍ 10 വരെ

22

 

വെറ്ററന്‍ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (വാഫി) 46-ാമത് നാഷണല്‍ വെറ്ററന്‍സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജനുവരി 7 മുതല്‍ 10 വരെ കുന്നംകുളം ജി.എം.ബി.വി.എച്ച്.എസ്.എസ് സിന്തറ്റിക് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30 മുതല്‍ 100 വയസ്സുവരെയുള്ള പുരുഷ, വനിതാ താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും. കായികത്തിലൂടെ ആരോഗ്യസംരക്ഷണത്തിനും ‘ലഹരിമുക്ത ഭാരതം’ എന്ന സന്ദേശത്തിനും പ്രാധാന്യം നല്‍കിയാണ് മേള സംഘടിപ്പിക്കുന്നത്. വാഫിയുടെ ചരിത്രത്തില്‍ ആദ്യമായി ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ എന്‍ട്രിയാണ് സ്വീകരിക്കുന്നത്. എന്‍ട്രി ഫീസ് 1,500 രൂപയാണെന്നും ഡോ. രംഗനാഥ എം.ആര്‍ ചെയര്‍മാനും അഡ്വ. വി. ഗിരീശന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ സംഘാടക സമിതിയാണ് ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കുന്നതെന്നും ഭാരവാഹികളായ അഡ്വ.വി.ഗിരീശന്‍, സി.പി. ജോര്‍ജ്, സി.ഐ. പോള്‍, കമറുദ്ദീന്‍, റഫീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!