കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.എഫ്.ഐ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ഏകദിന നിരാഹാര-ഉപവാസ സമരം സമാപിച്ചു. സമാപന സമ്മേളനം കുന്നംകുളം നഗരസഭാ വൈസ് ചെയര്മാന് പി.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് അക്ഷയ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉഷ പ്രഭുകുമാര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എസ്.എഫ്.ഐ കുന്നംകുളം ഏരിയ സെക്രട്ടറി പ്രണവ് പ്രേം സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി ഭാഗ്യ കെ. ബാബു നന്ദിയും പറഞ്ഞു. 24 മണിക്കൂറായി നിരാഹാരം അനുഷ്ഠിച്ചിരുന്ന പ്രവര്‍ത്തകര്‍ക്ക് ലഘുഭക്ഷണം നല്‍കിയതോടെയാണ് സമരത്തിന് ഔദ്യോഗികമായി സമാപനമായത്.



