26.6 C
Kunnamkulam
Sunday, November 22, 2026
Home Bureaus Kunnamkulam കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഗംഭീര മുഴുവന്‍ വിളക്ക് മഹോത്സവവും അന്നദാനവും ഭക്തിസാന്ദ്രമായി

കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഗംഭീര മുഴുവന്‍ വിളക്ക് മഹോത്സവവും അന്നദാനവും ഭക്തിസാന്ദ്രമായി

25

 

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ഗംഭീര മുഴുവന്‍ വിളക്ക് മഹോത്സവവും അന്നദാനവും ഭക്തിസാന്ദ്രമായി.ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്‌മശ്രീ തെക്കേടത്ത് ശശിധരന്‍ നമ്പൂതിരിയുടെയും ബ്രഹ്‌മശ്രീ അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു താന്ത്രിക ചടങ്ങുകള്‍. വ്യാഴാഴ്ച വൈകീട്ട് 6.30 ന് വിളക്ക് പന്തലില്‍ ഭഗവത്സേവയോടുകൂടി ഉത്സവത്തിന് തുടക്കമായി. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മഹാഗണപതി ഹോമവും നടന്നു. വിളക്ക് ദിവസമായ വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് കുന്നംകുളം തലക്കോട്ടുകര ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നും ചിറമനേങ്ങാട് വാസുണ്ണി സ്വാമിയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ മൂന്ന് ഗജവീരന്മാരുടെയും വാദ്യ മേളത്തിന്റെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളത്ത് ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!