ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പുതുതായി നിര്‍മിച്ച മണിമാളികയുടെ കൂദാശാ കര്‍മ്മം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നിര്‍വഹിച്ചു. ഞായറാഴ്ച രാവിലെ 6.15 ന് സെമിത്തേരി ചാപ്പലില്‍ പ്രഭാതനമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തി. കത്തീഡ്രലില്‍ രാവിലെ 8 മണിക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാതനമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടന്നു. തുടര്‍ന്ന് ദേവാലയാങ്കണത്തില്‍ പുതുതായി നിര്‍മിച്ച മണിമാളികയുടെ കൂദാശ മെത്രാപോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും വൈദികരുടെ സഹകാര്‍മികത്വത്തിലും നിര്‍വഹിച്ചു. ചെറുവത്തൂര്‍ പോള്‍സണ്‍, ബിന്ദു പോള്‍സണ്‍ ദമ്പതികളാണ് ഇടവകയ്ക്ക് മണിമാളിക സംഭാവനയായി സമര്‍പ്പിച്ചത്. കൂദാശാ ശുശ്രൂഷകളില്‍ നിരവധി വിശ്വാസികള്‍ സംബന്ധിച്ചു. തുടര്‍ന്ന് കൈമുത്തും നേര്‍ച്ചസദ്യയും നടന്നു. വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചവരില്നിന്ന് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങളും വിതരണം ചെയ്തു. ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. ടി.സി.ജേക്കബ്, സഹവികാരി ഫാ. കുര്യാക്കോസ് ജോണ്സണ്, കൈസ്ഥാനി സി ഐ റെജി, സെക്രട്ടറി സി സി ഷാജി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്കി.



