കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് (കെ.എസ്.ഇ.എസ്.എല്‍) ചൊവ്വന്നൂര്‍ ബ്ലോക്കിന്റെ വാര്‍ഷിക വിമുക്തഭട കുടുംബ സംഗമം കുന്നംകുളം ടൗണ്‍ഹാളില്‍ നടന്നു. നാടക-ചലച്ചിത്ര നടന്‍ ശിവജി ഗുരുവായൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു.ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് എം.കെ. കുഞ്ഞവരു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ മുഖ്യപ്രഭാഷണം നടത്തി. കാര്‍ഗില്‍ യുദ്ധസമയത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചവരെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. കെ.എസ്.ഇ.എസ്.എല്‍ ജില്ലാ പ്രസിഡന്റ് റിട്ട.അശോക് കുമാര്‍ ജില്ലാ മഹിളാ വിംഗ് പ്രസിഡന്റ് ശോഭന വിദ്യാസാഗര്‍, കുന്നംകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അര്‍ഷ ജിജു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
യോഗത്തില്‍ സെക്രട്ടറി കെ.എം. നന്ദകുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എം.ഒ. ഫിലിപ്പോസ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. മുഖ്യരക്ഷാധികാരി റിട്ട.ലെഫ്റ്റനന്റ് കേണല്‍ സി.എം. ജോര്‍ജ്ജ്, സ്റ്റേറ്റ് ഗവേര്‍ണിംഗ് കൗണ്‍സില്‍ അംഗം റിട്ട. പി. മോഹന്‍ദാസ് , ബ്ലോക്ക് വൈസ് പ്രസിഡന്റ് റിട്ട. എ.സി. രാമു, മഹിളാ വിംഗ് രക്ഷാധികാരി വി.എസ്. സരോജിനി അമ്മ, പ്രസിഡന്റ് ലത ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മഹിളാ വിംഗ് ബ്ലോക്ക് സെക്രട്ടറി ഷീബ ശശി സ്വാഗതവും വൈസ് പ്രസിഡന്റ് വി. അംബിക നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.



