26.3 C
Kunnamkulam
Saturday, November 21, 2026
Home Bureaus Punnayurkulam “കൊയ്ത്ത് കഴിഞ്ഞാലുടൻ കർഷകർക്ക് തുക ഉറപ്പാക്കും”; എൻ.കെ. അക്ബർ എം.എൽ.എ

“കൊയ്ത്ത് കഴിഞ്ഞാലുടൻ കർഷകർക്ക് തുക ഉറപ്പാക്കും”; എൻ.കെ. അക്ബർ എം.എൽ.എ

21

കൊയ്ത് കഴിഞ്ഞാല്‍ ഉടനെ കര്‍ഷകര്‍ക്ക് അതിന്റെ തുക ലഭിക്കുവാനുള്ള നടപടികള്‍ക്ക് വേണ്ടി ആവശ്യമായ സ്വാധീനം ചെലുത്തുമെന്ന് എന്‍.കെ.അക്ബര്‍ എം.എല്‍.എ. പരൂര്‍ പടവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരൂര്‍ പടവിലുള്‍പ്പെട്ട 10 ഓളം സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായും എംഎല്‍എ പറഞ്ഞു. ചമ്മന്നൂര്‍ താഴം പാടശേരത്തില്‍ നടത്തിയ നടീല്‍ ഉത്സവത്തില്‍ കര്‍ഷകനും പഞ്ചായത്ത് പ്രസിഡന്റുമായ ഹസ്സന്‍ തളികശ്ശേരി അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. അപ്പു മാസ്റ്റര്‍, കൃഷി ഓഫീസര്‍ നൈമ നൗഷാദ് അലി, കര്‍ഷകനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എഡി ധനീബ് തുടങ്ങിയവര്‍ സംസാരിച്ചു. പരൂര്‍ പടവ് കമ്മിറ്റി പ്രസിഡന്റും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അബൂബക്കര്‍ കുന്നംകാട്ടയില്‍ സ്വാഗതവും പടവ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു. വരള്‍ച്ച കരുതല്‍ നടപടിയുടെ ഭാഗമായി ഈ വര്‍ഷം 110 ദിവസം മൂപ്പുള്ള കാഞ്ചന വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്.

ADVERTISEMENT
error: Content is protected !!