ഇന്റര്‍ഗ്രേറ്റഡ് എജ്യുക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച സംസ്ഥാന അത്ലറ്റിക് മീറ്റില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. അഞ്ച് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് സ്കൂള്‍ നേട്ടം സ്വന്തമാക്കിയത്. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍, 17 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലാണ് അന്‍സാര്‍ ഒന്നാം സ്ഥാനം നേടിയത്. പരിശീലകന് സഫ്വാന്റെ നേതൃത്വത്തിലുള്ള മികച്ച പരിശീലനവും വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനവുമാണ് വിജയത്തിന് കരുത്തായതെന്ന് അന്‍സാര്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് അറിയിച്ചു. വിജയികളെയും പരിശീലകനെയും അധ്യാപകരെയും വിദ്യാലയത്തില്‍ അഭിനന്ദിച്ചു.



