26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur ഗുരുവായൂര്‍ മാണിക്കത്ത് പടിയില്‍ നാല് പേര്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു

ഗുരുവായൂര്‍ മാണിക്കത്ത് പടിയില്‍ നാല് പേര്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു

ഗുരുവായൂര്‍ മാണിക്കത്ത് പടിയില്‍ നാല് പേര്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. മാണിക്യത്തുപ്പടി ജനകീയ റോഡില്‍ പുന്ന വീട്ടില്‍ കുട്ടന്‍ എന്ന ജഗന്നിവാസന്‍ (62), സഹോദരി നന്ദിനി (55), കറുത്തവക ഗംഗാധരന്‍ (70), കൊച്ചുപറമ്പില്‍ ഇല്യാസ് മകന്‍ അമല്‍ (11) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കുട്ടന്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണ് അക്രമാസക്തനായത്. കുട്ടനെയും സഹോദരിയെയും ആക്രമിച്ച ശേഷം നായ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.

റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗംഗാധരനെ ശരീരമാസകലം നായ കടിച്ചുകീറി. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അമലിന് കടിയേറ്റത്. പരിക്കേറ്റവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലുമായി ചികിത്സ തേടി. പേവിഷബാധ ലക്ഷണങ്ങളോടെ ഓടിനടന്ന് ആക്രമണ സ്വഭാവം കാണിച്ച നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.

ADVERTISEMENT
error: Content is protected !!