24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Guruvayur നെന്മിനിയില്‍ നിയന്ത്രണം വിട്ട് കാറുകള്‍ ഒഴുകിപ്പോയി

നെന്മിനിയില്‍ നിയന്ത്രണം വിട്ട് കാറുകള്‍ ഒഴുകിപ്പോയി

ഗുരുവായൂര്‍ നെന്മിനിയില്‍ രണ്ടു കാറുകള്‍ നിയന്ത്രണം വിട്ടു ഒഴുകിപ്പോയി. ഒരു കാര്‍ ഫയര്‍ഫോഴ്‌സ് എത്തി കരക്ക് കയറ്റി. ചൊവ്വല്ലൂര്‍ പടിയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കുറുക്കുവഴി തേടിയ രണ്ട് കാറുകളാണ് വെള്ളത്തില്‍ ഒലിച്ചു പോയത്. നെന്മിനി പോസ്റ്റ് ഓഫീസിന് സമീപമുള്ള റോഡിലൂടെ വരുന്നതിനിടെ വലിയ തോട്ടിലേക്ക് ഒഴുകുകയായിരുന്നു. ഒരു കാറില്‍ തൈക്കാട് സ്വദേശിയും കുടുംബവുമാണ് ഉണ്ടായിരുന്നത്. കാര്‍ നിയന്ത്രണം വിട്ട് ഒഴുകാന്‍ തുടങ്ങിയതോടെ കുട്ടികള്‍ അടക്കമുള്ളവര്‍ ഇറങ്ങി രക്ഷപ്പെട്ടു. ഈ കാര്‍ പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി കെട്ടിവലിച്ച് കരക്കെത്തിക്കുകയായിരുന്നു. ചാവക്കാട് സ്വദേശിയുടെ കാറാണ് കാണാതായത്. ഫയര്‍ഫോഴ്‌സ് ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 

ADVERTISEMENT
error: Content is protected !!