26.2 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Chavakkad ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടില്‍

ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടില്‍

142

ശക്തമായ മഴയില്‍ ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലായി. വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി.ശനിയാഴ്ച രാവിലെ മുതല്‍ തുടരുന്ന കനത്ത മഴയില്‍ ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും പൂര്‍ണ്ണമായും വെള്ളക്കെട്ടിലായി. ഗതാഗതവും ജനജീവിതവും തസ്സപ്പെട്ട അവസ്ഥയിലാണ്. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പഞ്ചാരമുക്ക്, ഏനമാവ് റോഡ്, ഗുരുവായൂര്‍-കുന്നംകുളം റോഡ്, ദേശീയപാത സര്‍വീസ് റോഡ് പലയിടങ്ങളിലും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഇതോടെ പ്രദേശത്തു കൂടെയുള്ള വാഹന ഗതാഗതം പ്രതിസന്ധിയിലായിരിക്കുകയാണ്.ചാവക്കാട് നഗരത്തിന് കൂടാതെ തിരുവത്ര , കുഞ്ചേരി , എടക്കഴിയൂര്‍ , പുന്ന , തെക്കഞ്ചേരി , കറുകമാട്, തെക്കന്‍ പാലയൂര്‍ എന്നി പ്രദേശങ്ങളിലും വെള്ള കെട്ട് രൂക്ഷമാണ് . പ്രദേശത്തുണ്ടായ അടിയന്തര സാഹചര്യം നേരിടാന്‍ താലൂക്ക് ഭരണകൂടം സജ്ജമായിട്ടുണ്ടെന്ന് തഹസില്‍ദാര്‍ കെ. ബാബു അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ചാവക്കാട് താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!