30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Erumapetty നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

76

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ദര്‍ശനം നടത്തി. ഇന്ന് രാവിലെ 7.45 ഓടെ ക്ഷേത്രത്തിലെത്തിയ കേന്ദ്ര സഹമന്ത്രിയെ ദേവസ്വം ഓഫീസര്‍ ജി.ശ്രീരാജ് സ്വീകരിച്ചു. ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിനകത്ത് അര മണിക്കൂര്‍ നാമജപവും പ്രധാന വഴിപാടുകളും നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യന്‍, എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് ജിത്തു തയ്യൂര്‍, വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്, ഇ.ചന്ദ്രന്‍, വിഷ്ണു അമ്പാടി, അഭിലാഷ് കടങ്ങോട് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!