24.5 C
Kunnamkulam
Saturday, August 1, 2026
Home Bureaus Kunnamkulam ജനകീയ വിചാരണ നടത്തി

ജനകീയ വിചാരണ നടത്തി

കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബിനാമികളെ ഉപയോഗിച്ച് 300 കോടി രൂപയോളം കവര്‍ന്ന കേസില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യ സൂത്രധാരനായി രേഖപ്പെടുത്തിയ വ്യക്തിയാണ് കുന്നംകുളം എംഎല്‍എ എ.സി മൊയ്തീനെന്ന് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ശങ്കു ടി ദാസ് പറഞ്ഞു. എന്‍ഡിഎ കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍, സോഷ്യലിസ്റ്റ് ജനതാ ദള്‍ ജില്ലാ പ്രസിഡന്റ് എം ഡി രാജീവ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ജന സെക്രട്ടറി ഷംസുദീന്‍, ബിജെപി തൃശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ എസ് രാജേഷ്, കെ ആര്‍ അനീഷ് മാസ്റ്റര്‍, ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍, എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് ജിത്തു വേലൂര്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, സുമേഷ് കളരിക്കല്‍, അഭിലാഷ് കടങ്ങോട്, സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!