പാചക വാതക പ്രതിസന്ധി; എല്‍ഡിഎഫ് മണലൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു

പാചക വാതക പ്രതിസന്ധി പരിഹരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മണലൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.പൂവ്വത്തൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ പൊതുയോഗം സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ടി.വി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു . സി പി ഐ മണലൂര്‍ മണ്ഡലം സെക്രട്ടറി വി.ആര്‍ മനോജ് അദ്ധ്യക്ഷനായി.സി പി ഐ (എം) ജില്ലാ കമ്മറ്റി അംഗംവും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ പ്രൊഫ: സി രവീന്ദ്രനാഥ്, സി പി ഐ (എം) മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍, സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രാഗേഷ് കണിയാംപറമ്പില്‍, ആര്‍ ജെ ഡി ജില്ലാ സെക്രട്ടറി പി.എല്‍ ഡൊമിനി, ഐ എസ് ജെ ഡി . ജില്ലാ കമ്മറ്റി അംഗം ടി ഡി ജോസ്. ടി.കെ കൃഷ്ണന്‍, പി എസ് ജയന്‍, പി. ജി സുബിദാസ്, എന്നിവര്‍ സംസാരിച്ചു

ADVERTISEMENT