24.5 C
Kunnamkulam
Saturday, August 1, 2026
Home Bureaus Punnayurkulam നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

ബിജെപിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ അക്ബറിനെതിരെ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. വടക്കേക്കാട് ശ്മശാനം പണി പൂര്‍ത്തീകരിച്ചിട്ടില്ല, സി എച്ച്‌സി കെട്ടിടം തുറന്നു കൊടുത്തില്ല, റോഡുകളുടെ പണി പൂര്‍ത്തീകരിണം, കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ല തുടങ്ങി വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് നൈറ്റ് മാര്‍ച്ച് നടത്തിയത്. വടക്കേക്കാട് നിന്നാരംഭിച്ച നൈറ്റ് മാര്‍ച്ച് സംസ്ഥാന സമിതി അംഗം ദയാനന്ദന്‍ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. ആല്‍ത്തറ സെന്ററില്‍ നടന്ന സമാപന സമ്മേളനം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.

ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അനില്‍ മഞ്ചറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ഹീര കൃഷ്ണദാസ്, ഷാജി തൃപ്പറ്റ്, കെ സി രാജു, ശാന്തി സതീശന്‍, സീന സുരേഷ്, മനീഷ് കുളങ്ങര, സുരേഷ് നടുവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ബി ജെ പി വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കിളിയപറമ്പില്‍ സ്വാഗതവും പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിനേശ് ഈച്ചിത്തറ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!