24.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu ‘ഷൈനിംഗ് കിഡ്‌സ് കിഡ്‌സ് ടാലന്റ് ഷോ സംഘടിപ്പിച്ചു

‘ഷൈനിംഗ് കിഡ്‌സ് കിഡ്‌സ് ടാലന്റ് ഷോ സംഘടിപ്പിച്ചു

33

കരിക്കാട് സി.എം.എല്‍.പി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ തുടക്കമായി ‘ഷൈനിംഗ് കിഡ്‌സ് കിഡ്‌സ് ടാലന്റ് ഷോ’ സംഘടിപ്പിച്ചു. മൂന്ന് വയസ്സ് മുതല്‍ അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ മെമ്മറി ടെസ്റ്റ്, ഗെയിംസ്, കുട്ടികളുടെ വിവിധ കലാപ്രകടനങ്ങള്‍ എന്നിവ അവതരിപ്പിച്ചു.

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ‘സ്മാര്‍ട്ട് കിഡ് ബോയ്’ക്ക് ഒന്നാം സമ്മാനമായി 2000 രൂപ , രണ്ടാം സമ്മാനമായി 1000 രൂപ , മികച്ച പ്രകടനം കാഴ്ചവെച്ച ‘സ്മാര്‍ട്ട് കിഡ് ഗേള്‍’ ന് ഒന്നാം സമ്മാനമായി 2000 രൂപ രണ്ടാം സമ്മാനമായി 1000 രൂപയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുത്തു കൂടുതല്‍ പോയിന്റ് നേടിയ അംഗന്‍വാടിക്ക് 2000 രൂപയും പാരിതോഷികമായി നല്‍കി.കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഹസീന അഷ്റഫ്,വാര്‍ഡ് മെമ്പര്‍ സ്മിത മുരളി
സ്‌കൂള്‍ മാനേജര്‍ പി ടി ടെറിഷ്, പ്രധാന അധ്യാപിക ഷൈനി എന്‍ സക്കറിയ, സ്റ്റാഫ് സെക്രട്ടറി ശേബ ജോര്‍ജ്, മുഹമ്മദ് ആസാദ്, അധ്യാപകര്‍, രക്ഷിതാക്കള്‍, പിടിഎ, എംപിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!