ആലുവ യു സി കോളേജ് മലയാള വിഭാഗം പ്രൊഫസറും സഭാ ചരിത്ര പണ്ഡിതനുമായിരുന്ന, അന്തരിച്ച ഫാ. ജോസഫ് ചീരന്റെ ഗ്രന്ഥശേഖത്തിലെ പുസ്തകങ്ങള്‍ മകന്‍ പ്രസാദ് ജോസഫ് ചീരന്‍, പഴഞ്ഞി പബ്ലിക് ലൈബ്രറിക്ക് കൈമാറി. വായനശാലയുടെ ആദ്യകാല അംഗവും പ്രവര്‍ത്തകനുമായിരുന്നു ഫാ. ജോസഫ് ചീരന്‍. തന്റെ പിതാവിന് ഏറെ സ്‌നേഹവും ആദരവും ഉള്ള സ്ഥാപനമായിരുന്നു വായനശാലയെന്നും, അതിനാല്‍ ഏറെ സന്തോഷത്തോടെയാണ് വിലപ്പെട്ട ഈ പുസ്തകങ്ങള്‍ വായനശാലക്ക് കൈമാറുന്നതെന്നും പ്രസാദ് പറഞ്ഞു. പുസ്തകങ്ങള്‍ വായനശാല പ്രസിഡന്റ് കെ ടി ഷാജന്‍, സെക്രട്ടറി ഷാജി കെ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സി ടി അജീഷ്, ലൈബ്രറിയന്‍ കെ സി പ്രീതി എന്നിവര്‍ പങ്കെടുത്തു.



