തലയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കുടുങ്ങിയതോടെ രണ്ടു ദിവസമായി ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ അലഞ്ഞുനടന്ന തെരുവുനായയ്ക്ക് ഒടുവില്‍ രക്ഷയായി സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ പ്രബീഷ് ഗുരുവായൂര്‍. മമ്മിയൂര്‍ നാരായണം കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് സംഭവം. വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. സുനില്‍ വിവരമറിയിച്ചത് അനുസരിച്ചാണ് പ്രബീഷ് സ്ഥലത്തെത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെ നായ അവശനായിരുന്നു. രക്ഷിക്കാന്‍ എത്തിയവരെ കണ്ടതോടെ നായ ഭയന്നോടി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നായയെ പിടികൂടി തലയിലെ പ്ലാസ്റ്റിക് പാത്രം നീക്കം ചെയ്തത്. രണ്ടു ദിവസത്തെ നരകയാതനയില്‍ നിന്ന് മോചനം കിട്ടിയതോടെ നായ ഓടി മറിഞ്ഞു.



