29.5 C
Kunnamkulam
Monday, September 21, 2026
Home Bureaus Kechery കേച്ചേരി അല്‍- അമീന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നാലാം വാര്‍ഷികവും ഓണാഘോഷവും നടത്തി

കേച്ചേരി അല്‍- അമീന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നാലാം വാര്‍ഷികവും ഓണാഘോഷവും നടത്തി

37

കേച്ചേരി അല്‍ – അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1984-85 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പിന്റെ നാലാം വാര്‍ഷികവും,ഓണാഘോഷവും സംഘടിപ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡണ്ട് എം.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നന്ദിനി അധ്യക്ഷയായി. ട്രഷറര്‍ അബ്ദുള്‍ റസാക്ക് നന്ദി പ്രകാശിപ്പിച്ചു. സഹപാഠികള്‍ ഉണ്ടാക്കി കൊണ്ടു വന്ന കേക്ക് മുറിച്ചും, ഓണസദ്യ നടത്തിയും കലാകായിക മല്‍സരങ്ങളില്‍ പങ്കാളികളായും ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ സഹപാഠികളും കുടുബാംഗങ്ങളും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!