26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk ഹിന്ദു ഏകതാസമിതി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകതാ സമ്മേളനം നടത്തി

ഹിന്ദു ഏകതാസമിതി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകതാ സമ്മേളനം നടത്തി

ഹിന്ദു ഏകതാസമിതി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകതാ സമ്മേളനം നടത്തി. കൗക്കാനപ്പെട്ടി കപ്ലിയങ്ങാട് ക്ഷേത്രം മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം പ്രസിഡണ്ട് പ്രമോദ് കിളിയം പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രബുദ്ധ കേരളം മാസിക എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ ഏകതാ സന്ദേശം നല്‍കി. സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ.സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചവാദ്യം കലാകാരന്‍ ഉണ്ണികല്ലൂര്‍, സംഘജാലക് പി.എന്‍ മുരളിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ പ്രവീണ്‍ സ്വാഗതവും, എം വി ശ്രീകുട്ടന്‍ നന്ദിയും പറഞ്ഞു. സുനില്‍ കൗക്കാനപ്പെട്ടി, ദിലീപ് കിളിയംപറമ്പില്‍, കെ.കെ രഞ്ജിത്ത്, സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അമ്മമാരുടെ മെഗാ തിരുവാതിരയും അരങ്ങേറി.

ADVERTISEMENT
error: Content is protected !!