25.3 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam കാറിന് പിന്നില്‍ ടോറസ് ലോറി ഇടിച്ച് അപകടം

കാറിന് പിന്നില്‍ ടോറസ് ലോറി ഇടിച്ച് അപകടം

കുന്നംകുളം – പട്ടാമ്പി റോഡില്‍ കാറിന് പിന്നില്‍ ടോറസ് ലോറി ഇടിച്ച് അപകടം. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.കുന്നംകുളം ഭാഗത്തുനിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് പിന്നില്‍ അതേ ദിശയില്‍ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. മുന്‍പില്‍ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടര്‍ന്ന് പട്ടാമ്പി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!