ചെറുകിട സംരംഭങ്ങൾ നടത്തുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്ന വിമൺ എംപവർമെന്റ് യൂണിയൻ എന്ന ഓൺലൈൻ കൂട്ടായ്മയുടെ മൂന്നാം വാർഷികം ആഘോഷിച്ചു. കോട്ടയം സ്നേഹക്കൂട് അഭയ മന്ദിരത്തിലെ അന്തവാസികൾക്ക് ഒപ്പം കേക്ക് മുറിച്ചും സ്നേഹവിരുന്ന് നടത്തിയുമാണ് വാർഷികാഘോഷം നടത്തിയത്. അംഗങ്ങളിൽ നിന്ന് ശേഖരിച്ച ചെറിയ തുകയിലൂടെ സഹായങ്ങളും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി. വിമൻ എംപവർമെൻറ് യൂണിയൻ ഫൗണ്ടർ ധന്യ പ്രശാന്ത്, അഡ്മിന്മാരായ സ്നേഹ സനീഷ്, വിജിന വരുൺ, മോഡറേറ്റർമാരായ പ്രസീല ആനന്ദ് , റിയ ജയ്സൺ, രാഗി പ്രശാന്ത്, സബ് മോഡറേറ്റർമാർ, എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവരും നേതൃത്വം നൽകി.



