24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery കെ.എല്‍.എം നേതൃത്വത്തില്‍ വി.യൗസേപ്പിതാവിന്റെ തിരുനാളാഘോഷവും, പതാകദിനവും ആഘോഷിച്ചു

കെ.എല്‍.എം നേതൃത്വത്തില്‍ വി.യൗസേപ്പിതാവിന്റെ തിരുനാളാഘോഷവും, പതാകദിനവും ആഘോഷിച്ചു

മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ കേരള ലേബര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളാഘോഷവും, സംഘടനയുടെ പതാകദിനവും ആഘോഷിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന്റെ ഭാഗമായി രാവിലെ 6 മണിയുടെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് വികാരി ഫാ. ഫ്രാന്‍സീസ് ആളൂര്‍ മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് നടന്ന ദിനാചരണം മറ്റം ഫൊറോന വികാരി ഫാ.ഫ്രാന്‍സീസ് ആളൂര്‍ പതാക ഉയര്‍ത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.എല്‍.എം മറ്റം യൂണിറ്റ് പ്രസിഡണ്ട് എം.വി. ആന്റണി ചടങ്ങില്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!