24.6 C
Kunnamkulam
Thursday, August 13, 2026
Home Bureaus Kechery ഇടതുപക്ഷ ജനാധ്യപത്യമുന്നണി ചൂണ്ടല്‍ മേഖല കണ്‍വെന്‍ഷന്‍ നടന്നു

ഇടതുപക്ഷ ജനാധ്യപത്യമുന്നണി ചൂണ്ടല്‍ മേഖല കണ്‍വെന്‍ഷന്‍ നടന്നു

62

ഇടതുപക്ഷ ജനാധ്യപത്യമുന്നണി ചൂണ്ടല്‍ മേഖല കണ്‍വെന്‍ഷന്‍ നടന്നു. തായങ്കാവ് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.പി.ഐ.എം നേതാവ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടുമായ എന്‍. ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ചൂണ്ടല്‍ ലോക്കല്‍ സെക്രട്ടറി സി.ജെ. ജിജു മാസ്റ്റര്‍ അധ്യക്ഷനായി. മണലൂര്‍ നിയോജകമണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫ . സി. രവിന്ദ്രനാഥിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനു വേണ്ടി ചേര്‍ന്ന കണ്‍വെന്‍ഷനില്‍ സി.ജെ. ജിജു ചെയര്‍മാനായും, എം.പീതാംബരന്‍ കണ്‍വീനറായും, ടി. എ ഫൈസല്‍ ട്രഷററായും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

ADVERTISEMENT
error: Content is protected !!