25.2 C
Kunnamkulam
Thursday, October 8, 2026
Home CCTV Desk അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

63

കണ്ടാണശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്ക് പൊതുവായ ആരോഗ്യ പരിശോധന, മലേറിയ, ഫൈലേറിയ, എച്ച്.ഐ.വി പരിശോധനകള്‍ നടത്തി. വെക്ടര്‍ യൂണിറ്റ് തൃശൂര്‍-ജില്ലാ മൈഗ്രന്റ് സ്‌ക്രീനിംഗ് ടീം ഡോ. ആര്‍ച്ച കെ.അനില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിധുല നേഹമിയ, ഐ.സി.ടി.സി. ചാവക്കാട് കൗണ്‍സിലര്‍ ഫാന്‍സി, കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ് സി, ടി.എസ്. ശരത്, ആശപ്രവര്‍ത്തകരായ നളിനി, ജോളി, ലാബ് ടെക്ക്‌നീഷ്യന്‍ അനു ചാര്‍ളി ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!