28.2 C
Kunnamkulam
Thursday, October 8, 2026
Home Bureaus Thrithala ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ തൃത്താല, കൂറ്റനാട് സ്വദേശികളായ മൂന്ന് മലയാളികള്‍ മരിച്ചു

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ തൃത്താല, കൂറ്റനാട് സ്വദേശികളായ മൂന്ന് മലയാളികള്‍ മരിച്ചു

214

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ തൃത്താല, കൂറ്റനാട് സ്വദേശികളായ മൂന്ന് മലയാളികള്‍ മരിച്ചു. തൃത്താല കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയില്‍ യൂസഫ് (38), കോട്ടപ്പാടം സ്വദേശി മാളിയേക്കല്‍ ഷംല (32) എന്നിവരുള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ മാതാവ് റംലയെ അപകടത്തില്‍ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു. അപകടത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പടെ 6 പേര്‍ രക്ഷപ്പെട്ടു.

ADVERTISEMENT
error: Content is protected !!