29.9 C
Kunnamkulam
Monday, November 23, 2026
Home Bureaus Thrithala വൻ ലഹരിവേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി ലഹരി സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ!

വൻ ലഹരിവേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി ലഹരി സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ!

0

 

തൃത്താല ആലൂരില്‍ വന്‍ ലഹരിവേട്ട; അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി ലഹരി സംഘത്തിലെ മുഖ്യകണ്ണിയായ യുവാവ് പോലീസ് പിടിയില്‍. പട്ടിത്തറ ആലൂര്‍ സ്വദേശി 40 വയസ്സുള്ള ആലൂട്ട് വളപ്പില്‍ അനീഷാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ പോലീസ് സംഘം നടത്തിയ പരിശോധനയില്‍, അടിവസ്ത്രത്തിനുള്ളില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു 54.190 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടിയത്. കൂടാതെ, എം.ഡി.എം.എ അളന്ന് ചെറിയ പാക്കറ്റുകളിലാക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസ്, വില്‍പ്പനയ്ക്കായി കരുതിയ നിരവധി പ്ലാസ്റ്റിക് കവറുകള്‍, ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയും വീട്ടില്‍ നിന്നും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി വെള്ളിയാങ്കല്ല് – കുമ്പിടി റോഡില്‍ വെച്ച്, പോലീസിനെ കണ്ട് ബുള്ളറ്റില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ രണ്ട് യുവാക്കളില്‍ നിന്നും 1.06 ഗ്രാം എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അനീഷിലേക്ക് പോലീസ് എത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അനീഷ് തൃത്താല മേഖലയില്‍ ലഹരി വിപണന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മേഖലയിലെ ലഹരി വിപണന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ അനീഷ് എന്നാണ് സൂചന. തൃത്താല സി.ഐ കൃഷ്ണന്‍ കെ. കാളിദാസ്, എസ്.ഐ – എം.എസ്. സത്യജിത്ത്, എ.എസ്.ഐ – സനില്‍, ഡാന്‍സാഫ് അംഗങ്ങള്‍, പാലക്കാട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഷിനോ ജേക്കബ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

ADVERTISEMENT
error: Content is protected !!