26.6 C
Kunnamkulam
Sunday, November 22, 2026
Home Bureaus Thrithala തൃത്താലയിൽ എംഡിഎംഎ വേട്ട; പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കൾ അപകടത്തിൽപ്പെട്ടു

തൃത്താലയിൽ എംഡിഎംഎ വേട്ട; പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കൾ അപകടത്തിൽപ്പെട്ടു

32

തൃത്താലയില്‍ വീണ്ടും എം.ഡി.എം.എ വേട്ട! പോലീസിനെ കണ്ടതോടെ ബുള്ളറ്റില്‍ അമിതവേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ഒടുവില്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണംവിട്ട് റോഡരികിലേക്ക് ഇടിച്ചുകയറി ബൈക്ക് മറിഞ്ഞെങ്കിലും ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ശനിയാഴ്ച രാത്രി പത്തേമുക്കാലോടെ വെള്ളിയാങ്കല്ല്കുമ്പിടി റോഡിലായിരുന്നു സംഭവം. വെള്ളിയാങ്കല്ല് ഭാഗത്തുനിന്ന് ബുള്ളറ്റ് ബൈക്കില്‍ വരികയായിരുന്ന യുവാക്കള്‍ പോലീസിനെ കണ്ടതോടെ അമിതവേഗത്തില്‍ കുമ്പിടി ഭാഗത്തേക്ക് പാഞ്ഞുപോകുകയായിരുന്നു. ഇതിനിടെ നിയന്ത്രണംവിട്ട ബൈക്ക് പ്രദേശത്തെ ടര്‍ഫ് ഗ്രൗണ്ടിന് സമീപം റോഡരികിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. രണ്ട് യുവാക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃത്താല എസ്.ഐ എം.എസ്. സത്യജിത്തിന് തോന്നിയ സംശയമാണ് സഭവത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാക്കളില്‍ നിന്ന് 1.06 ഗ്രാം എം.ഡി.എം.എയും ഇത് ഉപയോഗിക്കാനായി കരുതിയ രണ്ട് സിറിഞ്ചുകളും കണ്ടെത്തി. പരുതൂര്‍ കൊടിക്കുന്ന് പന്നിക്കാവില്‍ വീട്ടില്‍ മുഹമ്മദ് സുല്‍ഫാന്‍, പള്ളിപ്പുറം കുന്നുംപുറത്ത് വീട്ടില്‍ മുഹമ്മദ് അനസ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും 21 വയാണ്. പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഷിനോ ജേക്കബ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കി.തൃത്താല എസ്.ഐ എം.എസ്. സത്യജിത്ത്, എസ്.ഐ സന്ധ്യ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാക്കളെ പിടികൂടിയത്.

ADVERTISEMENT
error: Content is protected !!