നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. മണ്ഡലം ചെയര്‍മാന്‍ എം.എം നിഷാദ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ദിഖ് പന്താവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.നേതാക്കളായ വി.കെ രഘു സ്വാമി, പി.എസ് സുനീഷ്, അമ്പലപ്പാട്ട് മണികണ്ഠന്‍, അജു നെല്ലുവായ്, കബീര്‍ കാഞ്ഞിരക്കോട്, ഹരിദാസ്, കെ.ആര്‍ രാധിക, സെഫീന അസീസ്, അനിത വിന്‍സന്റ്, സുജാത തുളസി, എം.സി ഐജു, ചന്ദ്ര പ്രകാശ് ഇടമന, ടി.കെ ദേവസി ,ഏദന്‍ താണിക്കല്‍ എന്നിവര്‍ സംസാരിച്ചു.



