26.4 C
Kunnamkulam
Tuesday, August 18, 2026
Home CCTV Desk കടവല്ലൂര്‍ പഞ്ചായത്തില്‍ മുപ്പതോളം പേര്‍ സി.പി.എമ്മും, കോണ്‍ഗ്രസും വിട്ട് ബി.ഡി.ജെ.എസ്സില്‍ ചേര്‍ന്നു

കടവല്ലൂര്‍ പഞ്ചായത്തില്‍ മുപ്പതോളം പേര്‍ സി.പി.എമ്മും, കോണ്‍ഗ്രസും വിട്ട് ബി.ഡി.ജെ.എസ്സില്‍ ചേര്‍ന്നു

95

കടവല്ലൂര്‍ പഞ്ചായത്തില്‍ മുപ്പതോളം പേര്‍ സി.പി.എമ്മും, കോണ്‍ഗ്രസും വിട്ട് ബി.ഡി.ജെ.എസ്സില്‍ ചേര്‍ന്നു. സാധാരണ ജനങ്ങുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ, കാലങ്ങളായി താമസിക്കുന്ന സ്ഥലത്തിനു ഇതുവരെ പട്ടയം നല്‍കുന്നതിനൊ സി.പി.എമ്മോ, കോണ്‍ഗ്രസോ യാതൊരു നടപടിയും ഇതുവരെ സ്വീകരിക്കാത്തതിലുമുള്ള പ്രതിഷേധമാണ് ജനപക്ഷത്തിനായി പ്രവര്‍ത്തനം നടത്തുന്ന ബി.ഡി.ജെ എസ്സില്‍ ചേരുന്നതിനു കാരണമായതെന്ന് ഇവര്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പെരുമ്പിലാവ് കെ.ആര്‍. ഇന്‍ ഹാളില്‍ നടന്ന സ്വീകരണ യോഗം ബി.ഡി.ജെ.എസ് കുന്നംകുളം നിയോജക മണ്ഡലം സ്ഥാനാര്‍ഥി കെ.ആര്‍ റെജില്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന മുപ്പതോളം പേര്‍ക്ക് അംഗത്വ വിതരണം നടത്തി, ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കുന്നംകുളം മണ്ഡലം പ്രസിഡണ്ട് സുനില്‍ കുമാര്‍, സെക്രട്ടറി ദിനേഷ് പെരുമ്പിലാവ്, ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. വിജയ- പരാജയങ്ങള്‍ക്കപ്പുറം സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബി.ഡി.ജെ.എസ് എന്നും മുന്‍നിരയില്‍ തന്നെ ഉണ്ടാകുമെന്ന് സ്ഥാനാര്‍ത്ഥി കെ. ആര്‍ റെജില്‍ പുതുതായി അംഗത്വം സ്വീകരിച്ചവര്‍ക്ക് ഉറപ്പുനല്‍കി.

ADVERTISEMENT
error: Content is protected !!