കുന്നംകുളം നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.സി. മൊയ്തീന്‍ പര്യടനം ആരംഭിച്ചു

കുന്നംകുളം നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.സി. മൊയ്തീന്‍ പര്യടനം ആരംഭിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് കൊടുമ്പില്‍ നിന്ന് ആരംഭിച്ച പര്യടനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.ബി.ബബിത അധ്യക്ഷയായി.എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി എം.എന്‍.സത്യന്‍, പ്രേംരാജ് ചൂണ്ടലാത്ത്, ഇ.എ.ദിനമണി,കെ.ഡി. ബാഹുലേയന്‍ മാസ്റ്റര്‍, കെ.കൊച്ചനിയന്‍,ബിന്ദു ഗിരീഷ്, കെ.ടി.ഷാജന്‍ മാസ്റ്റര്‍, എം.നന്ദീഷ്, കെ.എം.അഷറഫ്, എസ്.ബസന്ത് ലാല്‍, പി.എസ്. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. എരുമപ്പെട്ടി,വേലൂര്‍, കടങ്ങോട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കും. രാത്രി 9 മണിക്ക് വെള്ളത്തേരിയില്‍ ഇന്നത്തെ പര്യടനം സമാപിക്കും

ADVERTISEMENT