28.4 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Guruvayur ‘യുട്ടെഫ്’ ഗുരുവായൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ നടത്തി

‘യുട്ടെഫ്’ ഗുരുവായൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ നടത്തി

യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളുടെ ഐക്യവേദിയായ ‘യുട്ടെഫ്’ ഗുരുവായൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ നടത്തി. ഡിസിസി സെക്രട്ടറി ഗോപ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം എ സമദ് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ 10 വര്‍ഷക്കാലമായി മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാവേണ്ട അവകാശങ്ങള്‍ ലഭ്യമാക്കണമെന്നു കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എന്‍ജിഒഎ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം യൂനസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ ആര്‍ പി ബഷീര്‍, വിവിധ സംഘടനാ നേതാക്കളായ കെ കെ ശ്രീകുമാര്‍, കെ പി സൈമണ്‍, നജീബ്, എം എ സാദിഖ്, മുഹ്‌സിന്‍ പാടൂര്‍, സി അനസ് ബാബു, കെ എ ഷബന തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!