31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam യുഡിഎഫ് കലാജാഥയ്ക്ക് കുന്നംകുളത്ത് ആവേശോജ്ജ്വലമായ തുടക്കം

യുഡിഎഫ് കലാജാഥയ്ക്ക് കുന്നംകുളത്ത് ആവേശോജ്ജ്വലമായ തുടക്കം

113

യുഡിഎഫ് സ്ഥാനാര്‍ത്ഥി അജയ് മോഹന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന യുഡിഎഫ് കലാജാഥയ്ക്ക് കുന്നംകുളത്ത് ആവേശോജ്ജ്വല തുടക്കം. പഴയ ബസ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ് ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ ഗിന്നസ് സത്താര്‍ ആദൂരും നിയോജകമണ്ഡലം ചെയര്‍മാന്‍ സാംസണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് ജാഥ നയിക്കുന്നത്. മാര്‍ച്ച് 30, 31 തീയതികളില്‍ കുന്നംകുളം നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ ജാഥ കടന്നുപോകും. ചടങ്ങില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സി.ബി രാജീവ് അധ്യക്ഷത വഹിച്ചു.

 

ADVERTISEMENT
error: Content is protected !!