27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur ആവേശമായി മറിയ ഉമ്മന്‍ നയിച്ച പെണ്‍കരുത്ത് റോഡ് ഷോ

ആവേശമായി മറിയ ഉമ്മന്‍ നയിച്ച പെണ്‍കരുത്ത് റോഡ് ഷോ

70

യുഡിഎഫ് സ്ഥാനാര്‍ഥി സി. എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി മറിയ ഉമ്മന്‍ നയിച്ച ഗുരുവായൂരിലെ പെണ്‍കരുത്ത് റോഡ് ഷോ ആവേശമായി. സ്ഥാനാര്‍ഥിയും മറിയ ഉമ്മനും പങ്കെടുത്ത റോഡ്‌ഷോ അണികള്‍ക്ക് ആവേശം നല്‍കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ സംസ്ഥാനത്ത് പ്രധാന കേന്ദ്രങ്ങളില്‍ പര്യടനം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായാണ് മറിയ ഗുരുവായൂരില്‍ എത്തിയത്. മഹിള കോണ്‍ഗ്രസ്സ് വനിത ലീഗ് പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോ മുതുവട്ടൂര്‍ സെന്ററില്‍ നിന്നും ആരംഭിച്ച്
ചാവക്കാട് ചത്വരത്തില്‍ സമാപിച്ചു.

സമാപന വേദിയില്‍ പെണ്‍കരുത്ത് പോറ്റിയെ കേറ്റിയെ എന്ന ഗാനത്തിന് ചുവട് വെച്ച് ചാവക്കാടിനെ ആഘോഷകരമാക്കി. ബീന രവി ശങ്കര്‍, ഹസീന താജുദ്ധീന്‍, സുബൈദ പാലക്കല്‍,ടി.ഐ ആയിഷ, ഹിമ മനോജ് ,അഡ്വ. ഷീജ സന്ദീപ്, റസ്ല റഹീം, സാലിഹ ഷൗക്കത്ത്,
,ബിന്ദു നാരായണന്‍, സൈനബ ശുക്കൂര്‍, നഷറ ഒരുമനയൂര്‍,സുമയ്യ സിദ്ധീഖ്,
ശ്രീഷ്മ ബാബു രാജ്, ഷംസീറ അഷ്റഫ്, എം.കെ ഷഹര്‍ബാന്‍, മിസിരിയ മുസ്ത്താക്,മേഴ്സി ഗുരുവായൂര്‍, രജീന പൂക്കോട്, അനിത ശിവന്‍,നസീമ ഹമീദ്, ഷൈല മുഹമ്മദ്, സുമീന അജ്മല്‍, സക്കീന ബഷീര്‍, ഹന്നത്ത് ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!