30.1 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Guruvayur പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു

പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു

പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച തിരുക്കര്‍മ്മങ്ങളില്‍ ആഘോഷമായ ദിവ്യബലിക്ക് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കാര്‍മികത്വം നല്‍കി. അസി. വികാരി റവ. ഫാ നിതിന്‍ താഴത്ത് വചന സന്ദേശം നല്‍കി.ഫാ. മാത്യു തുണ്ടത്തില്‍ എം.സി.ബി.എസ്. , ഫാ. അഗസ്റ്റിന്‍ കുളപ്പുറം ടി.ഒ.ആര്‍ എന്നിവര്‍ സഹ കാര്‍മ്മികരായി.തുടര്‍ന്ന് യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി കാണിച്ച എളിമയുടെ മാതൃക അനുസ്മരിച്ചുകൊണ്ട് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തപ്പെട്ടു.

ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനക്ക് തുടക്കമായി. വൈകുന്നേരം 7 മണി മുതല്‍ 8 മണി വരെ ദിവ്യകാരുണ്യ പൊതു ആരാധന ഉണ്ടായിരിക്കും. തുടര്‍ന്ന് വീടുകളില്‍ പെസഹ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടത്തും. പാലയൂര്‍ ഇടവക കുട്ടി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പെസഹാ ദിനത്തിന്റെ ദൃശ്യാവിഷ്‌കാരവും നടത്തും. ഇടവക ട്രസ്റ്റിമാരായ ഫ്രാന്‍സി ചൊവല്ലൂര്‍, സേവിയര്‍ വാകയില്‍, ഫ്രാന്‍സിസ് ചിരിയംകണ്ടത്ത്, ഹൈസണ്‍ പി. എ, സെക്രട്ടറി ജോയ് ചിറമ്മല്‍, വിശുദ്ധ വാര കമ്മിറ്റി അംഗങ്ങളായ തോമസ് വാകയില്‍, ബിജു എം എ,ഷോബി ഫ്രാന്‍സിസ്, ജോയസി സിജെ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!