30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന അരുവായ് സ്വദേശി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന അരുവായ് സ്വദേശി മരിച്ചു

133

കഴിഞ്ഞ വര്‍ഷം നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പഴഞ്ഞി അരുവായ് സ്വദേശി മരിച്ചു. ഏറത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ 53 വയസുള്ള മണികണ്ഠനാണ് മരിച്ചത്. 2025 ജൂണ്‍ 22 നുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കുന്നംകുളം മലങ്കര ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രാത്രി 8:30 ഓടെ അരുവായി സെന്ററില്‍ വച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ മരണം സംഭവിച്ചത്. സംഭവത്തില്‍ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംസ്‌കാര നടപടികള്‍ക്കായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്ന മൃതദേഹം സംസ്‌കരിക്കും.

ADVERTISEMENT
error: Content is protected !!