31.6 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk പാപങ്ങള്‍ ഏറ്റുവാങ്ങിയ ത്യാഗസ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

പാപങ്ങള്‍ ഏറ്റുവാങ്ങിയ ത്യാഗസ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

32

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കും. മാനവികതയുടെ മോചനത്തിനായി കുരിശിലേറ്റപ്പെട്ട ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെയും ആത്മത്യാഗത്തിന്റെയും ഓര്‍മ പുതുക്കിയാണ് വിശ്വാസിസമൂഹം ഈ ദിനം ആചരിക്കുന്നത്. വിവിധ പള്ളികളില്‍ പുലര്‍ച്ചെ മുതല്‍ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും നടന്നു. യേശുക്രിസ്തുവിന്റെ അന്ത്യയാത്രയെ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴി യാത്രകള്‍ പലയിടങ്ങളിലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പീഡനമനുഭവിക്കുന്നവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള യേശുവിന്റെ പോരാട്ടവും സഹനവും സമകാലിക ലോക സാഹചര്യത്തിലും വലിയ പ്രസക്തിയുള്ളതാണെന്ന് സഭാ നേതാക്കള്‍ സന്ദേശങ്ങളില്‍ ഓര്‍മ്മിപ്പിച്ചു. ലോകസമാധാനത്തിനായുളള പ്രത്യേക പ്രാര്‍ത്ഥനകളും പള്ളികളില്‍ നടന്നു.

 

ADVERTISEMENT
error: Content is protected !!