28.5 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Guruvayur ആനത്താവളത്തിന്റെ വികസനത്തിന് രൂപരേഖ തയാറാക്കി നല്‍കിയാല്‍ സഹായിക്കാന്‍ തയ്യാര്‍: അനന്ത് അംബാനി

ആനത്താവളത്തിന്റെ വികസനത്തിന് രൂപരേഖ തയാറാക്കി നല്‍കിയാല്‍ സഹായിക്കാന്‍ തയ്യാര്‍: അനന്ത് അംബാനി

ഗുരുവായൂര്‍ ആനത്താവളത്തിന്റെ വികസനത്തിന് ഗുരുവായൂര്‍ ദേവസ്വം രൂപരേഖ തയാറാക്കി നല്‍കിയാല്‍ സഹായിക്കാന്‍ തയ്യാറാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകനും കമ്പനി ഡയറക്ടറുമായ അനന്ത് അംബാനി അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം ദേവസ്വം ഭരണസമിതിയെ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൂന്ന് കോടി രൂപയുടെ ചെക്കും ദേവസ്വത്തിന് കൈമാറി. ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ്, ഭരണ സമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വടക്കേ നടപ്പുരയിലെത്തിയപ്പോള്‍. ശ്രീഭൂതബലിക്കായി നിര്‍ത്തിയിരുന്ന ആനകളുടെ അടുത്തെത്തി അനന്ത് അംബാനി ആനകള്‍ക്ക് പഴം നല്‍കി.
ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ അനന്ത് അംബാനി ദര്‍ശനം കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ മടങ്ങുകയും ചെയ്തു.

 

ADVERTISEMENT
error: Content is protected !!