26.2 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Guruvayur കോട്ടപ്പടി പരിസരത്ത് പേ വിഷബാധ ലക്ഷണങ്ങളോടെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ തെരുവുനായയെ പിടികൂടി

കോട്ടപ്പടി പരിസരത്ത് പേ വിഷബാധ ലക്ഷണങ്ങളോടെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ തെരുവുനായയെ പിടികൂടി

ഗുരുവായൂര്‍ കോട്ടപ്പടി മേഖലയില്‍ ദിവസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പേ വിഷബാധ ലക്ഷണങ്ങളുള്ള തെരുവുനായയെ പിടികൂടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോട്ടപ്പടി പരിസരത്ത് ഈ തെരുവുനായ അക്രമാസക്തമായി ഓടിനടന്നിരുന്നു. പേവിഷബാധയുടെ പ്രകടമായ ലക്ഷണങ്ങള്‍ കാണിച്ചതോടെ വഴിയാത്രക്കാരും പ്രദേശവാസികളും ആശങ്കയിലായി. വാര്‍ഡ് കൗണ്‍സിലര്‍ നീതു പ്രബിന്‍ വിവരമറിയിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍, ഷമീര്‍ തൊഴിയൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഏറെ പരിശ്രമത്തിനൊടുവിലാണ് അക്രമാസക്തനായ നായയെ പിടികൂടിയത്. പിടികൂടിയ നായയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ വൈകാതെ നായ ചത്തു. മേഖലയിലെ തെരുവുനായ്ക്കളില്‍ വ്യാപകമായി പേ വിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!