30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Guruvayur ഉണ്ണികൃഷ്ണന്‍ പുതൂര്‍ അനുസ്മരണം നടത്തി

ഉണ്ണികൃഷ്ണന്‍ പുതൂര്‍ അനുസ്മരണം നടത്തി

32

ഗുരുവായൂരിന്റെ കഥാകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ 12-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പൗരാവലിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പുതൂര്‍ കഥകളുടെ തമിഴ് വിവര്‍ത്തനമായ മനതില്‍ വാഴും മലയാള കഥൈകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നഗരസഭ പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോടിന് നല്‍കി നിര്‍വഹിച്ചു. ഷാജു പുതൂര്‍ അധ്യക്ഷത വഹിച്ചു. ബാലന്‍ വാറണാട്ട്, സജീവന്‍ നമ്പിയത്ത്, വി.പി. ഉണ്ണികൃഷ്ണന്‍, അഡ്വ : രവി ചങ്കത്ത്, സേതു തിരുവെങ്കിടം, ശ്രീകുമാര്‍ ഇഴുവപ്പാടി, പി.ഐ. സൈമണ്‍, അബ്ദുട്ടി കൈതമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!