27.4 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Punnayurkulam തൊഴിയൂര്‍ സെന്റ് ജോര്‍ജ്ജ് ഭദ്രാസന ഇടവക പള്ളിയില്‍ ദുഃഖ വെള്ളിയാഴ്ച ആചരിച്ചു

തൊഴിയൂര്‍ സെന്റ് ജോര്‍ജ്ജ് ഭദ്രാസന ഇടവക പള്ളിയില്‍ ദുഃഖ വെള്ളിയാഴ്ച ആചരിച്ചു

തൊഴിയൂര്‍ സെന്റ് ജോര്‍ജ്ജ് ഭദ്രാസന ഇടവക പള്ളിയില്‍ നടന്ന ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് സഭാ പരമാധ്യക്ഷന്‍ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മികത്വം വഹിച്ചു. വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച ശുശ്രൂഷകള്‍ വൈകീട്ട് കബറടക്ക ശുശ്രൂഷയോടെ സമാപിച്ചു. കര്‍ത്താവിന്റെ ഗോകുല്‍ത്തായിലേക്കുള്ള യാത്രയെ അനുസ്മരിച്ചു പള്ളിയകത്ത് പ്രത്യേകം പ്രദിക്ഷണവും നടത്തി. തുടര്‍ന്ന് വിശ്വാസികള്‍ക്കായി കഞ്ഞി നേര്‍ച്ചയും ഉണ്ടായിരുന്നു. ഡീക്കന്‍ ഔഗേന്‍ മാങ്ങന്‍, ഡീക്കന്‍ ജൊഹാന്‍ പനക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. ബെന്യാമിന്‍ ചിറ്റിലപ്പിള്ളി, സെക്രട്ടറി ജോഷി ജോസ്, ട്രഷറര്‍ റെയ്ഫിസണ്‍ ബാബു എന്നിവരടങ്ങിയ ഇടവക കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!