25.7 C
Kunnamkulam
Wednesday, July 15, 2026
Home CCTV Desk ഇലക്ഷന്‍ പ്രചരണത്തിനിടെ കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം ഉടമയ്ക്ക് തിരികെ നല്‍കി സിപിഐഎം പ്രവര്‍ത്തകന്‍ മാതൃകയായി

ഇലക്ഷന്‍ പ്രചരണത്തിനിടെ കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം ഉടമയ്ക്ക് തിരികെ നല്‍കി സിപിഐഎം പ്രവര്‍ത്തകന്‍ മാതൃകയായി

ഇലക്ഷന്‍ പ്രചരണത്തിനിടെ കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം ഉടമയ്ക്ക് തിരികെ നല്‍കി സിപിഐഎം പ്രവര്‍ത്തകന്‍ മാതൃകയായി. ചമ്മനൂര്‍ ലക്ഷംവീട് ഉന്നതി പരിസരത്തു താമസിക്കുന്ന സിനി ബാലകൃഷ്ണന്റെ മകളുടെ അരപ്പവന്‍ തൂക്കമുള്ള കൈചെയിന്‍ കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടിരുന്നു. ബുധനാഴ്ച എല്‍ഡിഎഫിന്റെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം വീടുകയറിയുള്ള പ്രവര്‍ത്തനത്തിനിടെ
സി പി ഐ എം പ്രവര്‍ത്തകനായ സജീവിന്റെ ഭാര്യ ഷീജ, പ്രേമ ജയപാലന്‍ എന്നിവര്‍ക്കാണ് സ്വര്‍ണ്ണം വഴിയില്‍ നിന്നും ലഭിച്ചത്. പിന്നീട്, ഷീജ സജീവിനെ ഏല്‍പ്പിച്ചു. സജീവ് ലക്ഷംവീടിന്റെ പരിസരങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഉടമയായ സിനി ബാലകൃഷ്ണനെകണ്ടെത്തി. രാജന്‍മാസ്റ്റര്‍, അലി, പുരുഷോത്തമന്‍ , മുസ്തഫ എന്നിവരുടെസാന്നിദ്ധ്യത്തില്‍ സ്വര്‍ണ്ണം കൈമാറി.

ADVERTISEMENT
error: Content is protected !!