31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam കെഎസ്ആര്‍ടിസി ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ; ടാങ്കര്‍ ലോറി ഡ്രൈവര്‍ ഒരു മണിക്കൂറോളം...

കെഎസ്ആര്‍ടിസി ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ; ടാങ്കര്‍ ലോറി ഡ്രൈവര്‍ ഒരു മണിക്കൂറോളം കാബിനില്‍ കുടുങ്ങി

134

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ; ടാങ്കര്‍ ലോറി ഡ്രൈവര്‍ ഒരു മണിക്കൂറോളം കാബിനില്‍ കുടുങ്ങി. ഒടുവില്‍ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. തൃശ്ശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ്സും കോഴിക്കോട് ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പാമോയില്‍ കയറ്റാനായി പോയ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

ADVERTISEMENT
error: Content is protected !!